Category Archives: LatestNews

എക്സൈസ് കമ്മീഷണർക്ക് സ്വാഗതം

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ്., 12/06/2019 തീയതി രാവിലെ എക്സൈസ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ആസ്ഥാനം) തസ്തികയിൽ നിന്നാണ് എക്സൈസ് കമ്മീഷണറുടെ എക്സ്-കേഡർ തസ്തികയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.

അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) തസ്തികയിലേക്ക് പോലീസ് സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി. (സെക്യൂരിറ്റി) തസ്തികയിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ശ്രീ. സാം ക്രിസ്റ്റി ഡാനിയേൽ ഐ.പി.എസ്. അന്നേ ദിവസം തന്നെ പ്രസ്തുത തസ്തികയിൽ ചുമതലയേറ്റു.

എക്സൈസ് കമ്മീഷണർക്ക് യാത്രയയപ്പ്

ദീർഘനാളത്തെ സേവനത്തിന് ശേഷം എക്സൈസ് വകുപ്പിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച് പോകുന്ന എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്., അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ശ്രീ. എ. വിജയൻ, എന്നിവർക്ക് എക്സൈസ് വകുപ്പിലെ ജീവനക്കാർ യാത്രയയപ്പ് നൽകി.

കഴിഞ്ഞ മൂന്ന് വർഷം എക്സൈസ് കമ്മീഷണറായിരുന്ന ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. വകുപ്പിനെ പുതിയ തലങ്ങളിലേക്കുയർത്തുകയും വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും വൈവിധ്യവും നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലയളവിൽ എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും ലഹരിക്കതിരായ വകുപ്പിന്റെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തന്നെ നേതൃത്വം വഹിക്കുകയും ചെയ്തു. കൂടാതെ ആധുനീകരണ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ നേത്യത്വം വകുപ്പിന് പുതിയൊരു മുഖം നൽകുകയും ചെയ്തു. അദ്ദേഹം പോലീസ് ഡയറക്ടർ ജനറൽ (ജയിൽ) തസ്തികയിലേക്കാണ് സ്ഥലം മാറി പോകുന്നത്.

ശ്രീ. എ. വിജയൻ ഐ.പി.എസ്., ആദ്യം വിജിലൻസ് ഓഫീസർ (എക്സൈസ്) ആയും പിന്നീട് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ആയും ആറ് വർഷത്തിലധികം എക്സൈസ് വകുപ്പിൽ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ കാലയളവിൽ തന്റെ നിയുക്ത ജോലികളിൽ മാത്രമല്ല, വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിനും അദ്ദേഹത്തിന്റെ സേവനം ഉഴിഞ്ഞുവച്ചു. അദ്ദേഹം പോലീസ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പാളായാണ് സ്ഥലം മാറി പോകുന്നത്.

കൂടുതൽ ചിത്രങ്ങൾ>>

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം 2019 എക്സൈസ് കമ്മീഷർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്.-ന്റെ നേതൃത്വത്തിൽ എക്സൈസ് ആസ്ഥാനാങ്കണത്തിൽ ഫലവ്യക്ഷ തൈ നട്ട് ആചരിച്ചു. എക്സൈസ് ആസ്ഥാനത്തെ എല്ലാ ജീവനക്കാരും തദവസരത്തിൽ സന്നിഹിതരായിരുന്നു. 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രതിപാദ്യവിഷയം “വായു മലിനീകരണം” എന്നതാണ്. ഈ വർഷത്തെ ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്. കൂടുതൽ ചിത്രങ്ങൾ>>

ഇരുചക്ര വാഹനങ്ങളുടെ ഫ്ലാഗ്-ഓഫ്

എക്സൈസ് വകുപ്പിന് പുതിയതായി അനുവദിച്ച 48 ഇരുചക്ര വാഹനങ്ങളുടെ ഫ്ലാഗ്-ഓഫ്, എക്സൈസ് ആസ്ഥാനത്ത് 03/06/2019 തീയതി രാവിലെ 10:00 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് അഡീ. എക്സൈസ് കമ്മീഷണർ (ഭരണം) ശ്രീ. ഡി. രാജീവ് ഐ.ഒ.എഫ്.എസ്. നിർവ്വഹിച്ചു. വനിതാ പട്രോളിങ് സ്ക്വാഡുകൾക്ക് അനുവദിച്ച 41 Honda Active 5G സ്കൂട്ടറുകളും എക്സൈസ് ചെക്ക് പോസ്റ്റുകളിലേക്ക് അനുവദിച്ച 7 Honda Shine മോട്ടോർ ബൈക്കുകളുമാണ് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് വിതരണം ചെയ്തത്. എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ പട്രോളിങ് സ്ക്വാഡിന് 100 സ്കൂട്ടറുകളും എക്സൈസ് ചെക്ക് പോസ്റ്റുകൾക്ക് 20 മോട്ടോർ ബൈക്കുകളും വിവിധ ഓഫീസുകളിലേക്ക് ഇതിനോടകം അനുവദിച്ചിട്ടുള്ളതാണ്. കൂടുതൽ ചിത്രങ്ങൾ>>

ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. റ്റി.പി. രാമകൃഷ്ണൻ, 2019 മെയ് 31-ന് തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവ്വഹിച്ചു. വിമുക്തി ഹൃസ്യചിത്ര മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. വിമുക്തി പരസ്യചിത്രത്തിന്റെ പ്രകാശന കർമ്മം ബഹു. തിരുവനന്തപുരം മേയർ ശ്രീ. വി.കെ. പ്രശാന്ത് നിർവ്വഹിച്ചു. ചടങ്ങിൽ വിമുക്തി മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും പ്രകാശനവും നടത്തി. കൂടുതൽ ഫോട്ടോകൾ>>

യാത്രയയപ്പ്

സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്ന എക്സൈസ് ആസ്ഥാനത്തെ ഉദ്യോസ്ഥർക്കുള്ള യാത്രയയപ്പ് 31/05/2019 തീയതി സംഘടിപ്പിച്ചു. ദീർഘ കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വിജിലൻസ് ഓഫീസർ (എക്സൈസ്) & പോലീസ് സൂപ്രണ്ട് ശ്രീ. റ്റി. രാമചന്ദ്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. കെ. രാമചന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ. മുഹമ്മദ് ഹസൻ ഖാൻ, ഓഫീസ് അറ്റൻഡന്റ് ശ്രീ. പി. ആനന്ദൻ എന്നിവർക്ക് എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. ആശംസകൾ നേർന്നു. എക്സൈസ് ആസ്ഥാനത്തെ എല്ലാ ജീവനക്കാരും യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ ഫോട്ടോകൾ>>

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്

എക്സൈസ് വകുപ്പിന് പുതിയതായി വാങ്ങിയ 9 മഹിന്ദ്ര ബൊലേറോ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എക്സൈസ് ആസ്ഥാനത്ത് 14/05/2019 തീയതി സംഘടിപ്പിച്ച ചടങ്ങിൽ എക്സൈസ് കമ്മീഷണർ ശ്രീ. ഋഷി രാജ് സിംഗ് ഐ.പി.എസ്. നിർവ്വഹിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വാഹനങ്ങൾ പുതിയതായി രൂപീകരിച്ച 6 എക്സൈസ് സർക്കിൾ ഓഫീസുകൾക്കും 2 ജനമൈത്രി എക്സൈസ് സ്ക്വാഡുകൾക്കും ഒരു വാഹനം അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിനും അനുവദിച്ചു.

യാത്രയയപ്പ്

സേവനത്തിൽ നിന്നും വിരമിക്കുന്ന എക്സൈസ് ഓഫീസർമാർക്കുള്ള യാത്രയയപ്പ് 14/05/2019 തീയതിയിൽ എക്സൈസ് ആസ്ഥാനത്ത് വച്ച് നടത്തി. വിജിലൻസ് ഓഫീസർ (എക്സൈസ്) ശ്രീ. റ്റി. രാമചന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരായ സ/ശ്രീ. എസ്. സലിം, എ.കെ. നാരായണൻകുട്ടി, പി.എ. ഹരിദാസൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ സ/ശ്രീ. രാജാസിംഗ് വി., പി. ബാബു എന്നിവർ 31/05/2019 തീയതിയിൽ സേവനത്തിൽ നിന്നും വിരമിക്കുകയാണ്. എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. വിരമിക്കുന്ന ഓഫീസർമാർക്ക് ആശംസകൾ നേർന്നു. എക്സൈസ് വകുപ്പിലെ ഉന്നത തല ഓഫീസർമാരെല്ലാം ചടങ്ങിൽ പങ്കെടുത്തു.

യാത്രയയപ്പ് സമ്മേളനം

സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. ജി. ചന്ദു, എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ബാബു ജോൺസൺ നാടാർ എന്നിവർക്ക് 30/04/2019 തീയതി എക്സൈസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഇരുവർക്കും ആശംസകൾ നേർന്നു. എക്സൈസ് ആസ്ഥാനത്തെ എല്ലാ ജീവനക്കാരും യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾ>>

മലബാർ വിമുക്തി മാരത്തോൺ

വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ 2019 ഏപ്രിൽ 28-ാം തീയതി മലബാർ മാരത്തോൺ സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടുകൂടി ലഹരി ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി “run against drugs” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിച്ച് വരുന്ന പരിപാടികളുടെ ഭാഗമായാണ് പ്രസ്തുത മാരത്തോൺ കോഴിക്കോട് വെള്ളായി ബീച്ചിൽ വച്ച് സംഘടിപ്പിച്ചത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾ>>
Skip to content