എക്സൈസ് കമ്മീഷണർക്ക് യാത്രയയപ്പ്

ദീർഘനാളത്തെ സേവനത്തിന് ശേഷം എക്സൈസ് വകുപ്പിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച് പോകുന്ന എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്., അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ശ്രീ. എ. വിജയൻ, എന്നിവർക്ക് എക്സൈസ് വകുപ്പിലെ ജീവനക്കാർ യാത്രയയപ്പ് നൽകി.

കഴിഞ്ഞ മൂന്ന് വർഷം എക്സൈസ് കമ്മീഷണറായിരുന്ന ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. വകുപ്പിനെ പുതിയ തലങ്ങളിലേക്കുയർത്തുകയും വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും വൈവിധ്യവും നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലയളവിൽ എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും ലഹരിക്കതിരായ വകുപ്പിന്റെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തന്നെ നേതൃത്വം വഹിക്കുകയും ചെയ്തു. കൂടാതെ ആധുനീകരണ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ നേത്യത്വം വകുപ്പിന് പുതിയൊരു മുഖം നൽകുകയും ചെയ്തു. അദ്ദേഹം പോലീസ് ഡയറക്ടർ ജനറൽ (ജയിൽ) തസ്തികയിലേക്കാണ് സ്ഥലം മാറി പോകുന്നത്.

ശ്രീ. എ. വിജയൻ ഐ.പി.എസ്., ആദ്യം വിജിലൻസ് ഓഫീസർ (എക്സൈസ്) ആയും പിന്നീട് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ആയും ആറ് വർഷത്തിലധികം എക്സൈസ് വകുപ്പിൽ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ കാലയളവിൽ തന്റെ നിയുക്ത ജോലികളിൽ മാത്രമല്ല, വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിനും അദ്ദേഹത്തിന്റെ സേവനം ഉഴിഞ്ഞുവച്ചു. അദ്ദേഹം പോലീസ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പാളായാണ് സ്ഥലം മാറി പോകുന്നത്.

കൂടുതൽ ചിത്രങ്ങൾ>>