Category Archives: LatestNews
ഡി-അഡിക്ഷന്‍ സെന്ററുകള്‍

നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) ന്റെ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ആയതിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെയും രാജ്യവ്യാപകമായി 25.03.2020 മുതല്‍ നടപ്പാക്കുന്ന 21 ദിവസത്തെ ലോക്ക്-ഡൗണിന്റെയും ഭാഗമായി സംസ്ഥാനത്തെ വിവിധ കള്ള്/ വിദേശമദ്യ ലൈസന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ സാഹചര്യത്തില്‍, മദ്യത്തിന്റെ ലഭ്യത ഇല്ലാതാകുന്നതുമൂലം ആളുകള്‍ക്കുണ്ടാകാനിടയുള്ള ശാരീരിക/മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളില്‍, എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചുവടെ ചേര്‍ക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ല | വിലാസം | റുടെ (എക്സൈസ്) മൊബൈല്‍ നം. |
||
---|---|---|---|---|
തിരുവനന്തപുരം | ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര | |||
കൊല്ലം | രാമറാവൂ മെമ്മോറിയൽ ആശുപത്രി, നെടുങ്ങോലം | |||
പത്തനംതിട്ട | താലൂക്ക് ആശുപത്രി, റാന്നി | |||
ആലപ്പുഴ | ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍ | |||
കോട്ടയം | ടൗൺ ഗവൺമെന്റ് ആശുപത്രി, പാല | |||
ഇടുക്കി | ജില്ലാ ആശുപത്രി, ചെറുതോണി | |||
എറണാകുളം | താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ | |||
തൃശ്ശൂര്‍ | താലൂക്ക് ആശുപത്രി, ചാലക്കുടി | |||
പാലക്കാട് | ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ | |||
മലപ്പുറം | ഗവൺമെന്റ് ആശുപത്രി, നിലമ്പൂര്‍ | |||
കോഴിക്കോട് | ഗവൺമെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട് | |||
വയനാട് | ജനറല്‍ ആശുപത്രി, കൈനാട്ടി, കല്പറ്റ | |||
കണ്ണൂര്‍ | താലൂക്ക് ആശുപത്രി, പയ്യന്നൂര്‍ | |||
കാസര്‍കോട് | താലൂക്ക് ആശുപത്രി, നീലേശ്വരം |
ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത സാഹചര്യത്തിൽ കൗൺസലിങ്ങിന് വേണ്ടി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലുള്ള താഴെ പറയുന്ന വിമുക്തി കൗൺസിലിംഗ് സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്.
ഡോ. ലിഷ എസ്. | സൈക്കോളജിസ്റ്റ് | നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം | ||
വിനു വിജയന് | സോഷ്യോളജിസ്റ്റ് | നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം | ||
ശരണ്യ | കൗണ്‍സിലര്‍ | താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം | ||
ഷിജോ ആന്റണി | കൗണ്‍സിലര്‍ | താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം | ||
സിയാ വി.കെ. | കൗണ്‍സിലര്‍ | സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം, ജയില്‍ റോഡ്, കോഴിക്കോട് | ||
ശരത്ത് എസ്. നായര്‍ | കൗണ്‍സിലര്‍ | സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം, ജയില്‍ റോഡ്, കോഴിക്കോട് |
എക്സൈസ് കലാ-കായിക മേള

17-ാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേള കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ വച്ച് 2019 നവംബർ 8, 9, 10 തീയതികളിലായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവറുകൾ മേള ഉത്ഘാടനം ചെയ്തു. അദ്ദേഹം കായിക മേളയുടെ പതാക ഉയർത്തുകയും മാർച്ച് പാസ്റ്റിൽ സലൂട്ട് സ്വീകരിക്കുകയും ചെയ്തു.
സമാപന സമ്മേളനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ അവറുകൾ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. 2019-ലെ കലാ-കായിക മേളയിൽ എറണാകുളം ഡിവിഷൻ ചാമ്പ്യന്‍മാരായി.
ലഹരി വിരുദ്ധ പ്രോഗ്രാം

ഈഗിൾ മീഡിയയും എക്സൈസ് വകുപ്പും ചേർന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ സംഘടിപ്പിക്കുന്ന 75-മത് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം എ.ഡി.ജി.പി.യും എക്സൈസ് കമ്മീഷണറുമായ ശ്രീ. എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ്. കൂടൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 07/09/2019 തീയതി നിർവ്വഹിച്ചു. ലഹരി വിരുദ്ധ സെമിനാറിനൊപ്പം പുനലൂർ പ്രണവ് ഹോസ്പിറ്റലിമായി സഹകരിച്ച് സൌജന്യ മെഡിക്കൽ ക്യാമ്പും നടത്തി.
സ്വാതന്ത്ര ദിനാഘോഷം

73-ാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല ആഘോഷങ്ങളിൽ എക്സൈസ് കമ്മീഷർ ശ്രീ. എസ്. ആനന്തകൃഷ്ണണൻ പങ്കെടുത്തു. സ്വാതന്ത്ര ദിന പരേഡിൽ എക്സൈസ് വകുപ്പിനെ പ്രതിനിധീകരിച്ച് ഒരു പ്ലറ്റൂൺ പങ്കെടുത്തു. എല്ലാ ജില്ലാതല ആഘോഷ പരിപാടികളിലും എക്സൈസ് പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.
എക്സൈസ് ആസ്ഥാനത്ത് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോ) ശ്രീ. സാം ക്രിസ്റ്റി ഡാനിയേൽ ദേശീയ പതാക ഉയർത്തി. എക്സൈസ് ആസ്ഥാനത്തെ എല്ലാ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ ചിത്രങ്ങൾ>>
ലഹരി വിമുക്ത ജ്യോതി

അമരവിള എൽ.എം.എസ്. ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ജ്യോതി പ്രതീക്ഷയുടെ കൈമാറ്റം എന്ന ലഹരി വിമുക്ത ബോധവത്കരണ പരിപാടി എക്സൈസ് കമ്മീഷണർ ശ്രീ. അനന്തകൃഷ്ണൻ ഐ.പി.എസ്. ഉത്ഘാടനം ചെയ്തു. സമൂഹത്തെ കാർന്ന് തിന്നുന്ന മഹാ വിപത്തായി മദ്യവും ലഹരി വസ്തുക്കളും മാറിയ ഇന്നത്തെ സാഹചര്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ചും എക്സൈസ് കമ്മീഷണർ കുട്ടികളെ ഓർമപ്പെടുത്തി. മദ്യ വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ നാം പ്രതിജ്ഞാ ബദ്ധമാണെന്ന് അദേഹം പറഞ്ഞു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീ. കെ.പി. ദുര്യോധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജെ.എസ്. ഉഷാകുമാരി സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട കമ്മീഷണർ കുട്ടികൾക്ക്, ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ലഹരി വിമുക്ത ദീപശിഖ സ്കൗട്ട് & ഗൈഡ് ക്യാപ്റ്റൻമാർക്ക് കൈമാറുകയും ചെയ്തു. പരിപാടിയിൽ സംസ്ഥാന – ജില്ലാ മദ്യ വിരുദ്ധ സമിതി നേതാക്കൾ ബോധവത്കരണ പ്രഭാഷണങ്ങൾ നടത്തി. കൂടുതൽ ചിത്രങ്ങൾ>>
40 കിലോ കഞ്ചാവ് പിടികൂടി

കാറില്‍ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവ് പാലക്കാട് പിടികൂടി.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടോൾപ്ലാസയിൽ വച്ചു എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തടയാൻ ശ്രമിച്ച KL-55-W-3646 WagonR കാർ, സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീകുമാറിനെയും ടോൾപ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു പോയെങ്കിലും ഉദ്യോഗസ്ഥർ അതിസാഹസികമായി പിന്തുടര്‍ന്നതിനെ തുടന്ന് മേലെ പൊക്കാംതോടെ സമീപത്തുള്ള മഹാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം വച്ചു പ്രതികൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയും ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചിന്റെ സഹായത്തോടെയും എക്സൈസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് മെക്കാനിക്കിന്റെ സഹായത്തോടെ കാർ പൊളിച്ച് പരിശോധിച്ചതിൽ കാറിന്റെ ഡിക്കിയിൽനിന്നും 4 ബാഗുകളിലായി സൂക്ഷിച്ച 40 കിലോ കഞ്ചാവ് കണ്ടെടുത്തു.
മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രീകരിച്ചുള്ള മുൻ കഞ്ചാവ് കേസുകളിലെ പ്രതിയുടെ നേതൃത്വത്തിൽ ഉള്ള അജ്ഞാത സംഘം ആന്ധ്രാപ്രദേശിലെ റ്റുനിയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് ധൻബാദ് എക്സ്പ്രസില്‍ തിരുപ്പൂരിൽ എത്തിച്ച് അവിടെ നിന്നു കാർ മാർഗം കടത്തി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്. കഞ്ചാവ് കടത്തിയ പ്രതികളെക്കുറിച്ചുള്ള സംഘത്തിന്റെ സിസി ടീവി ദൃശ്യങ്ങൾ എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തുടങ്ങിയ ‘ഓപ്പറേഷൻ മൺസൂൺ’-ന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 65 കിലോ കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ലോതർ എൽ. പെരേര, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൻ, ശ്രീകുമാർ, ഷിനോജ്, സുരേഷ്, വിശാഖ്, വിനേഷ്, എക്സൈസ് ഡ്രൈവര്‍ ശെൽവകുമാർ പ്ലാക്കൽ, ചെർപ്പുളശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.
യാത്രയയപ്പ്

എക്സ്സൈസ് കമ്മീഷണറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എൻ. എസ്സ്. സലീംകുമാർ, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. ചന്ദ്രപാലൻ, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി. മുരളീധരൻ നായർ, മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. സജി എന്നിവർക്ക് ബഹു. എക്സൈസ് കമ്മീഷണർ ഉപഹാരം നൽകി. MorePhotos>>
പാസിംഗ് ഔട്ട് പരേഡ്

21-മത് ബാച്ചിൽ 180 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 51 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് 09/07/2019 തീയതി തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമി & റിസർച്ച് സെന്ററിൽ വച്ച് നടത്തപ്പെട്ടു. എക്സൈസ് കമ്മീഷണർ ശ്രീ. എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ്.-ന്റെ സാന്നിദ്ധ്യത്തിൽ ബഹു. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവറുകൾ സേനാംഗങ്ങളുടെ അഭിവാദനം സ്വീകരിച്ചു. കൂടുതൽ ചിത്രങ്ങൾ>>
സ്പിരിറ്റ് കണ്ടെത്തി

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. റ്റി. അനികുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണറുടെ സംസ്ഥാനതല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 08/07/2019 രാവിലെ 09:00 മണിക്ക് ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സമീപം വച്ച് ഒരു ഇന്നോവ കാറിൽ കടത്തുകയായിരുന്ന 700 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. കൂടാതെ ടി വാഹനത്തിന് അകമ്പടിയായി സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ കാറും 4 ആളുകളും പിടിയിലായി.
35 ലിറ്റർ ഉള്ളളവുള്ള 20 കന്നാസുകളിലായി ഇന്നോവ കാറിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആലപ്പുഴ ഭാഗത്തെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകുന്നതിനായി കടത്തിക്കൊണ്ട് പോകുകയായിരുന്നു. കനകൻ എന്ന കനകരാജൻ (46 വയസ്), കുരുവി ബാലകൃഷ്ണൻ എന്ന ബാലകൃഷ്ണൻ (52 വയസ്), ദീപു (37 വയസ്), രാഹുൽ സുരേഷ് (26 വയസ്) എന്നിവരാണ് പിടിയിലായത്. കനകരാജനും ബാലകൃഷ്ണനും തമിഴ്നാട് കളിയിക്കാവിള സ്വദേശികളാണ്. രണ്ടാളുകളും നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്. കനകരാജൻ തിരുനെൽവേലിയിൽ നിന്നും കേരളത്തിൽ സ്പിരിറ്റ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സ്ക്വാഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, എ. പ്രദീപ്റാവു, കെ.വി. വിനോദ്, അസി. എക്സൈസ് ഇൻപെക്ടർമാരായ ടി.ആർ. മുകേഷ് കൂമാർ, മനോജ്, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാഥ്, സുരേഷ്ബാബു, രാജേഷ്, കൃഷ്ണപ്രസാദ് എന്നിവരുമുണ്ടായിരുന്നു.