10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂരിൽ മെത്താംഫെറ്റാമൈനുമായി പിടികൂടിയ പ്രതിക്ക് വടകര എൻഡിപിഎസ് കോടതി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2022 ഒക്‌ടോബർ 30ന് പിണറായി എക്‌സൈസ് റേഞ്ച് സംഘം മമ്പറം പൊയനാട് സ്വദേശി ഇസ്മയിലിനെ 156.744 ഗ്രാം മെതാംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി കാറിൽ മയിലുള്ളി മെട്ടയിൽ വെച്ച് പിടികൂടി.