പൊതുവിവരം

അബ്കാരി കുടിശ്ശിക്കാരുടെ ലിസ്റ്റ്-2020

കൈവശം വയ്ക്കാവുന്ന മദ്യത്തിന്‍റെ പരിധി

14/02/2012 തീയതിയിലെ സ.ഉ.(അച്ചടി)നം.17/2012/നി.വ. പ്രകാരം, ലൈസന്‍സോ പെര്‍മിറ്റോ കൂടാതെ ഒരു വ്യക്തിക്ക് പരമാവധി കൈവശ്യം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് പുനഃനിർണ്ണയിച്ചിട്ടുള്ളതാണ്.

ഇനംപരിധി
കള്ള്1.5 ലിറ്റർ
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം3 ലിറ്റർ
ബിയർ3.5 ലിറ്റർ
വൈൻ3.5 ലിറ്റർ
വിദേശ നിർമ്മിത വിദേശ മദ്യം2.5 ലിറ്റർ
കൊക്കോ ബ്രാൻഡി1 ലിറ്റർ

സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനികർക്കും അവർക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയില്‍ കവിയാത്ത അളവിൽ ഇപ്രകാരം അനുവദിക്കപ്പെട്ട മദ്യം, തിരിച്ചറിയൽ രേഖയും ടി മദ്യം അനുവദിച്ചതിന്റെ ബില്ലോ ക്യാന്റീൻ ഓഫീസറുടെ സാക്ഷ്യപത്രമോ പരിശോധനക്ക് ഹാജരാക്കുമെന്ന വ്യവസ്ഥയിൽ, ലൈസന്‍സോ പെര്‍മിറ്റോ കൂടാതെ കൈവശം വയ്ക്കാവുന്നതാണ്.

അബ്കാരി ലൈസന്‍സ് സ്ഥാപനങ്ങളില്‍ മദ്യവിൽപ്പനക്ക് നിരോധനമുള്ള ദിവസങ്ങള്‍

ക്രമ നം.ദിവസം
(i)ഗാന്ധി ജയന്തി
(ii)ശ്രീനാരായണ ഗുരു ജയന്തി
(iii)മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം
(iv)ശ്രീനാരായണ ഗുരു സമാധി
(v)പൊതു തെരഞ്ഞെടുപ്പ്/ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസം മുഴുവനും.
(vi)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്/ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസം മുഴുവനും.
(vii)ഇംഗ്ലീഷ് മാസം ഒന്നാം തീയതി (കള്ളുഷാപ്പുകൾ ഒഴികേ)
(viii)ദുഖഃവെള്ളി
(ix)അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം