ചേർത്തലയിൽ മയക്കുമരുന്ന് ആംപ്യൂളുകൾ കൈവശം സൂക്ഷിച്ച കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു.

ഒന്നാം പ്രതി കൊച്ചി പള്ളുരുത്തി സ്വദേശി ഷിജോയ്ക്ക് 10 വർഷവും, മൂന്നാം പ്രതി സുൽത്താൻ ബത്തേരി സ്വദേശി അസ്കാഫ്നു 24 വര്ഷം കഠിന തടവുമാണ് ആലപ്പുഴ സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാം പ്രതി മരണമടഞ്ഞു.

ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.ഒ. സജീവ് ആണ് കേസ് അന്വേഷണം നടത്തി ഒന്നും രണ്ടും പ്രതികൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൻ പബ്ലിക്ക് പ്രോസിക്യൂട്ടർ S A ശ്രീമോൻ ഹാജരായി.

ചേർത്തല എക്സൈസ് സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ ആയിരുന്ന ആർ രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ സുജിത്ത് കെ.പി, പ്രിവൻ്റീവ് ഓഫീസർമാരായ P. ബിനേഷ്, S സുമേഖ് , G P രാധാകൃഷ്ണ പിള്ള, CEO മാരായ K N മനോഹരൻ, TU തോമസ് ആൻ്റണി കെ.എ., സാജൻ ജോസഫ്, സി. കെ രാജീവ്,R രവികുമാർ, P ജഗദീശൻ എന്നിവർ ചേർന്ന് 22-09-2022 ആം തീയതി അരൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം വച്ചാണ് ഒന്നും രണ്ടും പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്.