Category Archives: Announcements

ക്വട്ടേഷൻ നോട്ടീസ് – ഓണം ഫ്ലോട്ട്

2019 ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പിന്റെ ലഹരി വർജ്ജനവുമായി ബന്ധപ്പെട്ട ആശയം ഉൾക്കൊള്ളുന്ന ഒരു ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ 07/09/2019 വൈകുന്നേരം 04:00 മണിക്ക് മുമ്പായി തിരുവന്തപുരം കിഴക്കേകോട്ടയിലെ എക്സൈസ് ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

ക്വട്ടേഷൻ നോട്ടീസ്>>

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍

കണ്‍ട്രോള്‍ റൂം നം. 9447178000, 9061178000

കേരള സംസ്ഥാന എക്സൈസ് വകുപ്പ് മറ്റ് വകുപ്പുകള്‍ക്കൊപ്പം സംസ്ഥാനത്തെ ദുരന്ത ബാധിത മേഖലകളിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരുന്നു. എക്സൈസ് കമ്മീഷണര്‍ പ്രസ്തുത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും സാധ്യമായത്ര എക്സൈസ് ജീവനക്കാരെ ദുരന്ത ബാധിത മേഖലകളിലേക്ക് നിയോഗിക്കുകയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എക്സൈസ് ആസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് മേല്‍പ്രകാരം നമ്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്.

കൊല്ലം മൺസൂൺ മാരത്തോൺ

കേരള വിമുക്തി മിഷൻ 2019 ജൂൺ 16-ാം തീയതി കൊല്ലം കന്റോൺമെന്റ് മൈതാനത്ത് വച്ച് കൊല്ലം മൺസൂൺ മാരത്തോൺ സംഘടിപ്പിക്കുന്നു. ആയതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന ലിങ്കിൽ പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. Registration

ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ, 2019 മെയ് 31 വെള്ളി രാവിലെ 11 മണിക്ക് തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ വച്ച് നിർവ്വഹിക്കുന്നതാണ്.

വിമുക്തി ഷോർട്ട് ഫിലിം മത്സരം – ഫലം

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ആഭ്യമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിമുക്തി ഷോർട്ട് ഫിലിം മത്സരത്തിന്റെ ഫലപ്രഖ്യാപനം നിർവ്വഹിച്ചു.  ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ എറണാകുളം ജില്ലയിലെ നെല്ലിമറ്റം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ “മിത്ഥ്യ” എന്ന ഷോർട്ട് ഫിലിം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്ന് വീതം കോളേജുകൾക്ക് യഥാകൃമം അൻപതിനായിരം, ഇരുപത്തി അയ്യായിരം രൂപ വീതം പാരിതോഷികം ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്ത് കോളേജുകൾക്ക് പതിനായിരം രൂപ വീതവും ലഭിക്കും. വിജയികൾക്കുള്ള സമ്മാനദാനം 31/05/2019 തീയതിയിൽ തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

മലബാർ വിമുക്തി മാരത്തോൺ

വിമുക്തി മിഷൻ 2019 ഏപ്രിൽ 28-ാം തീയതി കോഴിക്കോട് വെള്ളായി ബീച്ചിൽ വച്ച് മലബാർ വിമുക്തി മാരത്തോൺ സംഘടിപ്പിക്കുന്നു. ആയതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന ലിങ്കിൽ പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. Registration

മഴമരത്തിന്റെ ശിഖരങ്ങളുടെ പരസ്യ ലേലം

തിരുവനന്തപുരം നന്ദാവനത്തുള്ള എക്സൈസ് ആസ്ഥാന വളപ്പിലെ, മഴമരത്തിന്റെ മുറിച്ച് മാറ്റിയ ശിഖരങ്ങളുടെ പരസ്യമായ ലേലം 25/04/2019 വ്യാഴാഴ്ച 11 AM മണിക്ക് എക്സൈസ് ആസ്ഥാനത്ത് വച്ച് നടത്തുന്നതാണ്. ലേല വസ്തു നേരില്‍ കാണാൻ ആഗ്രഹിക്കുന്നവർ 24/04/2019 വരെ എല്ലാ പ്രവൃത്തി ദിവസവും 10 AM മുതൽ 5 PM വരെ എക്സൈസ് ആസ്ഥാനത്തെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടേണ്ടതാണ്.

വാഹന ലേലം മാറ്റിവച്ചു.

കൊല്ലം എക്സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസ്സുകളിലായി പിടിച്ചെടുത്ത് സർക്കാരിലേക്ക് കണ്ടുകെട്ടിയ 24 വാഹനങ്ങളുടെ പരസ്യ ലേലം 09/04/2019 രാവിലെ 11 മണിക്ക് കൊല്ലം ചിന്നക്കടയിലുള്ള എക്സൈസ് കോംപ്ലക്സിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്നത് 10/04/2019 തീയതിയിലേക്ക് മാറ്റിയിട്ടുള്ളതാണ്. ലേല സമയവും നിബന്ധനകളും മുൻ നിശ്ചയിച്ച പ്രകാരം പ്രാബല്യത്തിലുള്ളതാണ്.

പാസിങ്ങ് ഔട്ട് പരേഡ്

20ാമത് ബാച്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും 4ാമത് ബാച്ച് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും പാസിങ്ങ് ഔട്ട് പരേഡ് 16/03/2019 തീയതി തൃശ്ശൂര്‍ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആന്റ് റിസര്‍ച്ച് സെന്ററില്‍ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ പ്രസ്തുത പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതാണ്.

തൃശ്ശിവപേരൂർ സമ്മർ മാരത്തോൺ

തൃശ്ശിവപേരൂർ സമ്മർ മാരത്തോൺ 2019 മാർച്ച് 3 ന് @ 5.30 AM തൃശ്ശൂർ കോർപ്പറേഷൻ സേറ്റഡിയത്തിൽ വച്ച് വിമുക്തി സമ്മർ മാരത്തോൺ സംഘടിപ്പിക്കുന്നു. 5 km ഫൺ റൺ @ 6.30 AM. രജിസ്ടേഷൻ ആരംഭിച്ചിരിക്കുന്നു. Registration

Skip to content