വിമുക്തി ഷോർട്ട് ഫിലിം മത്സരം – ഫലം

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ആഭ്യമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിമുക്തി ഷോർട്ട് ഫിലിം മത്സരത്തിന്റെ ഫലപ്രഖ്യാപനം നിർവ്വഹിച്ചു.  ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ എറണാകുളം ജില്ലയിലെ നെല്ലിമറ്റം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ “മിത്ഥ്യ” എന്ന ഷോർട്ട് ഫിലിം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്ന് വീതം കോളേജുകൾക്ക് യഥാകൃമം അൻപതിനായിരം, ഇരുപത്തി അയ്യായിരം രൂപ വീതം പാരിതോഷികം ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്ത് കോളേജുകൾക്ക് പതിനായിരം രൂപ വീതവും ലഭിക്കും. വിജയികൾക്കുള്ള സമ്മാനദാനം 31/05/2019 തീയതിയിൽ തിരുവനന്തപുരം വി.ജെ.റ്റി. ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.