Category Archives: LatestNews
ഡോക്ടറേറ്റ് നേടിയ എക്സൈസ് ജീവനക്കാരെ അഭിനന്ദിച്ചു
ഡോക്ടറേറ്റ് നേടിയ, എക്സൈസ് വകുപ്പിൽ ജോലി ചെയ്തു വരുന്ന ശ്രീമതി. രജിത റ്റി., ശ്രീമതി. ലിഷ എസ്. എന്നീ ജീവനക്കാരെ, 26/04/2019 തീയതി എക്സൈസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. അഭിനന്ദിച്ചു. ശ്രീമതി. രജിത റ്റി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും “തിരുവിതാംകൂറിലെ സ്ത്രീ സമൂഹവും സ്വാതന്ത്ര്യ സമരവും” (ചരിത്രം) എന്ന വിഷയത്തിലും ശ്രീമതി. ലിഷ എസ്. കോയമ്പത്തൂര്‍ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്സിറ്റീവ് സൈക്കോളജിയിലുമാണ് ഡോക്ടറേറ്റ് നേടിയത്.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ 6kg ഗഞ്ചാവ് പിടികൂടി
തിരുവനന്തപുരത്ത് വൻ ഹാഷിഷ് ഓയിൽ വേട്ട.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ T അനികുമാറും പാർട്ടി യും ചേർന്ന് ആക്കുളം ഭാഗത്തു നിന്നും അന്താരാഷ്ട്ര വിപണിയിൽ പതിമൂന്നു കോടി വിലമതിക്കുന്ന 13 അര കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു ഇന്നോവ കാറിന്റെ ഡോർ പാനനിൽ ഉള്ളിലാക്കി ആണ് കടത്തി കൊണ്ടുവന്നത്. എട്ടു ലക്ഷത്തി നാല്പതിനായിരം രൂപയും കണ്ടെടുത്തു. ഇടുക്കി സ്വദേശികൾ ആയ അനിൽകുമാർ, ബാബു ആന്ധ്ര സ്വദേശി ആയ റംബാബു തിരുവനന്തപുരം സ്വദേശികളായ ഷഫീക്, ഷാജൻ എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. പാർട്ടിയിൽ തിരുവനന്തപുരം സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണ കുമാർ കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ പ്രിവന്റീവ് ഓഫീസർ മാരായ ദീപു കുട്ടൻ, സന്തോഷ് കുമാർ, സുനിൽ രാജ്, ബൈജു സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവർ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണർ ശ്രീ. ഋഷി രാജ് സിംഗ് IPS പ്രതികളെ ചോദ്യം ചെയ്തു
click to view more
വെബ് സൈറ്റ് ഉദ്ഘാടനം
എക്‌സൈസ് വകുപ്പിന്റെ ആധുനികരണവുമായി ബന്ധപെട്ട് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് കാലോചിതമായി പരിഷ്കരിച്ചുകൊണ്ട്, വകുപ്പിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ എക്സൈസ് ഐ.റ്റി. സെൽ സ്വന്തമായി രൂപകൽപ്പന ചെയ്ത്, നവീകരിച്ച വെബ് സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 05/03/2019 നു ബഹുമാനപെട്ട തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു. എക്‌സൈസ് കമ്മിഷണർ ശ്രീ. ഋഷി രാജ് സിംഗ് IPS, അഡിഷണൽ എക്‌സൈസ് കമ്മീഷണർമാരായ ശ്രീ. A. വിജയൻ IPS, ശ്രീ. D. രാജീവ് IOFS, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ തദവസരത്തിൽ സന്നിഹിതരായിരുന്നു
ഡിജിറ്റല്‍ വയര്‍ലെസ്സ് സ്സിസ്റ്റം ഉദ്ഘാടനം
ഡിജിറ്റല്‍ വയര്‍ലെസ്സ് സ്സിസ്റ്റത്തിന്റെ ഉദ്ഘാടനം ബഹു. എക്സൈസ് കമ്മീഷണര്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സമവിധാനം കേരളത്തില്‍ എക്സൈസ് വകുപ്പാണ് ആദ്യമായി നടപ്പിലാക്കുന്നത്.
വിമുക്തി മാരത്തോൺ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
സംസ്ഥാനത്തുടനീളം എക്സൈസ് വകുപ്പ് പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി. എർണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലയിൽ എക്സൈസ് ജീവനക്കാർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് 12 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്ത് പിടി കൂടി
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ T അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് തിരുവനന്തപുരം എക്സൈസ് സർക്കിൾ പാർട്ടിയും കഴക്കുട്ടം എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം പാർത്ഥസ് ടെക്സ്റ്റൈൽസിന് സമീപത്ത് നിന്നും മാലിയിലേയ്ക്ക് തിരുവനന്തപുരം സ്വദേശി മുഖാന്തിരം കടത്താനായി കൊണ്ട് വന്ന ഉദ്ദേശം 12 കോടിയോളം വില വരുന്ന 11 കിലോയോളം ഹാഷിഷ് ഓയിലുമായി തമിഴ്നാട് മധുര സ്വദേശി സാദിക്ക് (41) ആൻധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യർ (41) എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു .പ്രതികളുടെ പക്കൽ നിന്നും 304510 രൂപയും കണ്ടെടുത്തു.മാലി സ്വദേശിയായ ഒരാൾക്ക് വേണ്ടി തിരുവനന്തപുരം വഴി കടത്തുന്നതിന് എത്തിച്ച ഹാഷിഷ് ഓയിൽ ആണ് പിടികൂടിയത് ടി കേസ് NDPS CR No 1/2019 ആയി രജിസ്റ്റർ ചെയ്തു. ടി കൊമേഴ്സ്യൽ കോൺണ്ടിറ്റി കേസ് കണ്ടെടുത്തത് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ T Anikumar എക്സൈസ് ഇൻസ്പെക്ടർമാരായ G.Krishna kumar, A Pradeep Rao അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ TR Mukesh kumar പ്രിവൻറ്റീവ് ആഫീസർമാരായ Deepukuttan, Sunilraj,Baiju,Santhosh kumar B, സിവിൽ എക്സൈസ് ആഫീസർമാരായ Sivan, Krishna Prasad, Subin, Rajesh R , Rajesh kumar S, Praveen k ,Shaji kumar ഡ്രൈവർ Sudhir kumar