തിരുവനന്തപുരത്ത് വൻ ഹാഷിഷ് ഓയിൽ വേട്ട.


തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ T അനികുമാറും പാർട്ടി യും ചേർന്ന് ആക്കുളം ഭാഗത്തു നിന്നും അന്താരാഷ്ട്ര വിപണിയിൽ പതിമൂന്നു കോടി വിലമതിക്കുന്ന 13 അര കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു ഇന്നോവ കാറിന്റെ ഡോർ പാനനിൽ ഉള്ളിലാക്കി ആണ് കടത്തി കൊണ്ടുവന്നത്. എട്ടു ലക്ഷത്തി നാല്പതിനായിരം രൂപയും കണ്ടെടുത്തു. ഇടുക്കി സ്വദേശികൾ ആയ അനിൽകുമാർ, ബാബു ആന്ധ്ര സ്വദേശി ആയ റംബാബു തിരുവനന്തപുരം സ്വദേശികളായ ഷഫീക്, ഷാജൻ എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. പാർട്ടിയിൽ തിരുവനന്തപുരം സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണ കുമാർ കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്‌ റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ പ്രിവന്റീവ് ഓഫീസർ മാരായ ദീപു കുട്ടൻ, സന്തോഷ്‌ കുമാർ, സുനിൽ രാജ്, ബൈജു സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവർ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണർ ശ്രീ. ഋഷി രാജ് സിംഗ് IPS പ്രതികളെ ചോദ്യം ചെയ്തു

click to view more