വെബ് സൈറ്റ് ഉദ്ഘാടനം

എക്‌സൈസ് വകുപ്പിന്റെ ആധുനികരണവുമായി ബന്ധപെട്ട് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് കാലോചിതമായി പരിഷ്കരിച്ചുകൊണ്ട്, വകുപ്പിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ എക്സൈസ് ഐ.റ്റി. സെൽ സ്വന്തമായി രൂപകൽപ്പന ചെയ്ത്, നവീകരിച്ച  വെബ് സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 05/03/2019  നു ബഹുമാനപെട്ട തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു. എക്‌സൈസ് കമ്മിഷണർ ശ്രീ. ഋഷി രാജ് സിംഗ് IPS, അഡിഷണൽ എക്‌സൈസ് കമ്മീഷണർമാരായ  ശ്രീ. A. വിജയൻ IPS,   ശ്രീ. D. രാജീവ് IOFS, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ തദവസരത്തിൽ  സന്നിഹിതരായിരുന്നു