തിരുവനന്തപുരത്ത് 12 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്ത് പിടി കൂടി

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ T അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് തിരുവനന്തപുരം എക്സൈസ് സർക്കിൾ പാർട്ടിയും കഴക്കുട്ടം എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം പാർത്ഥസ് ടെക്സ്റ്റൈൽസിന് സമീപത്ത് നിന്നും മാലിയിലേയ്ക്ക് തിരുവനന്തപുരം സ്വദേശി മുഖാന്തിരം കടത്താനായി കൊണ്ട് വന്ന ഉദ്ദേശം 12 കോടിയോളം വില വരുന്ന 11 കിലോയോളം ഹാഷിഷ് ഓയിലുമായി തമിഴ്നാട് മധുര സ്വദേശി സാദിക്ക് (41) ആൻധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യർ (41) എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു .പ്രതികളുടെ പക്കൽ നിന്നും 304510 രൂപയും കണ്ടെടുത്തു.മാലി സ്വദേശിയായ ഒരാൾക്ക് വേണ്ടി തിരുവനന്തപുരം വഴി കടത്തുന്നതിന് എത്തിച്ച ഹാഷിഷ് ഓയിൽ ആണ് പിടികൂടിയത് ടി കേസ് NDPS CR No 1/2019 ആയി രജിസ്റ്റർ ചെയ്തു. ടി കൊമേഴ്സ്യൽ കോൺണ്ടിറ്റി കേസ് കണ്ടെടുത്തത് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ T Anikumar എക്സൈസ് ഇൻസ്പെക്ടർമാരായ G.Krishna kumar, A Pradeep Rao അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ TR Mukesh kumar പ്രിവൻറ്റീവ് ആഫീസർമാരായ Deepukuttan, Sunilraj,Baiju,Santhosh kumar B, സിവിൽ എക്സൈസ് ആഫീസർമാരായ Sivan, Krishna Prasad, Subin, Rajesh R , Rajesh kumar S, Praveen k ,Shaji kumar ഡ്രൈവർ Sudhir kumar