Category Archives: Announcements

ടെന്‍ഡര്‍ നോട്ടീസ്

കേരള ഇ-ടെന്‍ഡര്‍ മുഖേന ഇന്‍ഫ്രാറെഡ് ഡിജിറ്റല്‍ തെര്‍മ്മല്‍ സ്കാനര്‍ വാങ്ങുന്നതിന് എക്സൈസ് വകുപ്പ് ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ബിഡ്ഡുകള്‍ ടെന്‍ഡര്‍ കേരള പോര്‍ട്ടല്‍, വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 27/06/2019.

വിമുക്തി മല്‍സരം – ജൂണ്‍ 26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 26 നു വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഘു വീഡിയോ, ട്രോള്‍, ചെറുകഥ, കവിതാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി : 26 ജൂണ്‍ 2020. ലഘു വീഡിയോയുടെ ദൈര്‍ഘ്യം 2 മിനിട്ടില്‍ കവിയാന്‍ പാടില്ല. COVID-19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്. ലഘു വീഡിയോ, ട്രോള്‍ എന്നിവ 9400077077 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ്പ് ചെയ്യുക. ചെറുകഥ, കവിതാ എന്നിവ vimukthiexcise@gmail.com ലേയ്ക് മെയില്‍ ചെയ്യുക.

ക്വട്ടേഷന്‍ നോട്ടീസ്

എക്സൈസ് ഹെഡ് ക്വാട്ടേഴ്സിലെ ഡോര്‍മെറ്ററിയിലെ ജനല്‍ കര്‍ട്ടന്‍ സപ്ലൈ ചെയ്യുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03:00 PM on 18/06/2020. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം 03.30 PM മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/XM3 സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ നോട്ടീസ്>> 

ക്വട്ടേഷന്‍ നോട്ടീസ്

എക്സൈസ് വകുപ്പിനായി ഫെയ്സ് മാസ്ക് സപ്ലൈ ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 27.05.2020 രാവിലെ 10.00 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം രാവിലെ 10.00 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്/XG1A സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ നോട്ടീസ്>>

ക്വട്ടേഷൻ നോട്ടീസ്

തിരുവനന്തപുരം എക്സൈസ് ആസ്ഥാന കാര്യാലയത്തിലെ ഒന്നാം നിലയിലെ ഇടനാഴിയില്‍ പാര്‍ട്ടീഷ്യന്‍ ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 21.05.2020 വൈകുന്നേരം 03.00 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് അന്നേദിവസം വൈകുന്നേരം 03.30 മണിക്ക് തുറക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് XM7 സീറ്റുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ നോട്ടീസ്>>

ലൈസൻസ് പുതുക്കൽ

എക്സൈസ് വകുുപ്പ് നൽകിവരുന്ന വിവിധ ലൈസൻസുകൾ 2020-21 വർഷത്തേക്ക് പുതുക്കേണ്ടതാണ്. ചുവടെ ചേർക്കുന്ന ലൈസൻസുകൾക്ക് സർവ്വീസ് പ്ലസ് പോർട്ടൽ മുഖേന ഓൺലൈൻ സർവ്വീസ് ലഭ്യമാണ്. പ്രസ്തുത സർവ്വീസുകൾ ഓൺലൈൻ മുഖേന മാത്രമേ പുതുക്കുവാൻ പാടുള്ളൂ.

  • ബാർ ലൈസൻസ് പുതുക്കൽ (FL 3)
  • ബിയർ/വൈൻ പാർലർ ലൈസൻസ് പുതുക്കൽ (FL-11)
  • ക്ലബ് ലൈസൻസ് പുതുക്കൽ (FL 4A)
  • സ്പിരിച്വസ് തയ്യാരിപ്പുകളുടെ ചില്ലറ വില്‍പ്പനക്കുള്ള ലൈസൻസ് പുതുക്കൽ (SPVII) (ആയുഷ് SPVII ഒഴികേ)
  • സ്പിരിച്വസ് തയ്യാരിപ്പുകളുടെ മൊത്ത വില്‍പ്പനക്കുള്ള ലൈസൻസ് പുതുക്കൽ (SPVI)
  • നാർക്കോട്ടിക് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് പുതുക്കൽ (ND3)

മേൽപ്രകാരം ലൈസൻസുകളുടെ പുതുക്കൽ ഫീസ് ഓൺലൈനായി
സർവ്വീസ് പ്ലസ് പോർട്ടൽ മുഖേന മാത്രമേ അടയ്ക്കാന്‍ പാടുള്ളൂ. FL3, FL11, FL4A എന്നീ ലൈസൻസുകൾക്ക് ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അപേക്ഷ പരിശോധിച്ചതിന് ശേഷം മാത്രമാണ് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കേണ്ടത്. ആയതിനാൽ കാലതാമസം ഒഴിവാക്കുന്നതിന് താങ്കളുടെ Login-ൽ ഉള്ള View Status of Application മെനുവിലെ Track Application Status എന്ന ഇനത്തിൽ അപേക്ഷയുടെ സ്ഥിതി യഥാസമയം പരിശോധിച്ച് ആയതിനോപ്പം ലഭ്യമാക്കപ്പെടുന്ന Link വഴി സമയബന്ധിതമായി ഫീസ് അടയ്ക്കേണ്ടതാണ്.

ഫീസ് അടയ്ക്കുന്നതിന് മുമ്പ് അക്കൗണ്ടിൽ ആവശ്യമായ തുകയും ഓൺലൈൻ ഇടപാടുകൾക്കായുള്ള പരിധിയും ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്. നെറ്റ്ബാങ്കിങ്ങ് മുഖേന ഫീസ് അടക്കുന്നതിന് ഇ-ട്രഷറിയുമായി പങ്കാളിത്തമുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അബ്കാരി പോളിസി 2020-21

2020-21 വർഷത്തെ അബ്കാരി നയം സർക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും വിതരണവും വ്യാപനവും പരമാവധി കുറച്ച് ശുദ്ധമായ മദ്യം ലഭ്യമാക്കുന്നതോടൊപ്പം ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ട് വരുന്നതിനും, കൂടാതെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് മദ്യനയങ്ങളിലൂടെ സർക്കാർ നടപ്പിലാക്കി വരുന്നത്. 2017-18, 2018-19, 2019-20 വർഷങ്ങളിൽ പ്രഖ്യാപിച്ച മദ്യനയങ്ങളുടെ തുടർച്ചയായി ഏതാനും വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടുള്ളത്.

കള്ള്ഷാപ്പുകൾ, ടോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ, മൂന്നു വർഷം വരെയോ, ഇതിൽ ഏതാണോ ആദ്യം അതുവരെ വില്പന നടത്തുന്നതാണ്. 2019-20 വർഷത്തിലെ ലൈസൻസികൾക്ക് വില്പനയിൽ മുൻഗണന നൽകുന്നതുമാണ്. തെങ്ങിൽ നിന്നും ചെത്തുന്ന കള്ളിന്റെ പ്രതിദിന അളവ് 2 ലിറ്ററായി പുനർനിർണ്ണയിക്കുന്നതാണ്.

വിവിധ വിദേശമദ്യ ലൈസൻസുകളുടെ ഫീസ് വർദ്ധിപ്പിക്കുന്നതാണ്. എഫ്.എൽ.3 ബാർ ലൈസൻസിന് 30 ലക്ഷം രൂപയും എഫ്.എൽ.4.എ. ക്ലബ് ലൈസൻസിന് 20 ലക്ഷം രൂപയും എഫ്.എൽ.7 എയർപോർട്ട് ലോഞ്ച് ലൈസൻസിന് 2 ലക്ഷം രൂപയുമായി ഫീസ് ഉയർത്തുന്നതാണ്. ഡിസ്റ്റിലറി & വെയർഹൗസ് റൂൾസ്, ബ്രൂവറി റൂൾസ്, കൊമ്പൗണ്ടിങ്ങ് ബ്ലണ്ടിങ്ങ് & ബോട്ടിലിങ്ങ് റുൾസ് തുടങ്ങിയവ പ്രകാരമുള്ള ലൈസൻസുകളുടെ നിരക്കുകളും വർദ്ധിപ്പിക്കും. ഭാരവാഹികൾ മാറുന്നതനുസരിച്ച് എഫ്.എൽ.4.എ. ക്ലബ് ലൈസൻസികളെ മാറ്റുന്നതിന് ഇടാക്കിവന്ന ഫീസ് ഒഴിവാക്കുന്നതാണ്.

ലേബൽ അംഗീകരിക്കുന്നതിനുള്ള ഫീസ് 50,000 രൂപയായി ഉയർത്തും. ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് 75,000 രൂപയും ടൈ-അപ്പ് ക്രമീകരണം മുഖേന മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ബ്രാന്റുകൾക്ക് 3 ലക്ഷവുമായി വർദ്ധിപ്പിക്കും. എന്നാൽ ഗ്ലാസ് കുപ്പികൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹനമായി ഈ വർദ്ധനവുകൾ ഗ്ലാസ് കുപ്പികളിലെ ലേബൽ, ബ്രാന്റ് എന്നിവയ്ക്ക് ഒഴിവാക്കുന്നതാണ്. മറ്റ് സംസ്ഥാന ബ്രാന്റുകൾ ടൈ-അപ്പ് ക്രമീകരണം മുഖേന കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിന് ഓരോ ഡിസ്റ്റിലറിക്കും 2 ലക്ഷം രൂപ വീതം ഈടാക്കുന്നതാണ്.

അബ്കാരി പോളിസി 2020-21 >>

ക്വട്ടേഷൻ നോട്ടീസ്

തിരുവനന്തപുരം എക്സൈസ് ആസ്ഥാന കാര്യാലയത്തിന്റെ മുൻവശം മതിലിൽ വരച്ചിട്ടുള്ള ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ചിത്രങ്ങൾ പുതുക്കി വരച്ച് പെയിന്റ് ചെയ്യുന്നതിനും ടി ഓഫീസിന്റെ താഴത്തേ നിലയിൽ നിന്നും മുകളിലേക്ക് കയറുന്ന പടിക്കെട്ടിന്റെ ഇടതുവശത്തും, വലതുവശം ഇലക്ട്രിക്ക് വയർ കടന്നുപോകുന്ന ഭാഗം മറച്ച് ബോർഡ് ഫിറ്റ് ചെയ്ത് പെയിന്റ് ചെയ്ത് ചിത്രം വരയ്ക്കുന്നതിനും താത്പര്യമുള്ളവരിൽ നിന്നും ചതുരശ്ര അടി നിരക്കിലുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.02.2020 വൈകുന്നേരം 03.00 മണി. ലഭിച്ച ക്വട്ടേഷനുകൾ എക്സൈസ് ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന ബോധവൽക്കരണ വിഭാഗത്തിൽ വച്ച് 22.02.2020 തീയതി രാവിലെ 10.00 മണിക്ക് തുറക്കുന്നതായിരിക്കും.

ക്വട്ടേഷൻ നോട്ടീസ്>>

Skip to content