Category Archives: Announcements
ടെണ്ടര്‍ നോട്ടീസ്

എക്സൈസ് വകുപ്പിലെ വിവിധ ഓഫീസുകളിലേക്ക് 600 VA/ 360 W UPS, 88 എണ്ണം സ്ഥാപിക്കുന്നതിനായി കേരള സർക്കാരിന്റെ ഓൺലൈൻ ഇ-പ്രൊക്വയർമെന്റ് സിസ്റ്റമായ ടെണ്ടേഴ്സ് കേരള വഴി ടെണ്ടറുകൾ ക്ഷണിക്കുന്നു. യോഗ്യരായ സ്ഥാപനങ്ങൾ 06/12/2019-നകം ടെണ്ടറുകൾ ടെണ്ടേഴ്സ് കേരള പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ക്വട്ടേഷൻ നോട്ടീസ്
വിമുക്തി ശില്പശാല

“നാളത്തെ കേരളം, ലഹരിമുക്ത നവകേരളം” എന്ന ആപ്തവാക്യത്തോടുകൂടി വിമുക്തി മിഷന്റെ കീഴില്‍ സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ആശയ രൂപീകരണ ശില്പശാല തിരുവനന്തപുരം നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 06/11/2019 തീയതി രാവിലെ 10.30 ന് സംഘടിപ്പിക്കുന്നു. പ്രസ്തുത ശില്പശാലയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇ-ടെണ്ടർ നോട്ടീസ്

എക്സൈസ് വകുപ്പിലെ വിവിധ ഓഫീസുകളിലേക്ക് 2 KVA ഇൻവർട്ടർ, 88 എണ്ണം സ്ഥാപിക്കുന്നതിനായി കേരള സർക്കാരിന്റെ ഓൺലൈൻ ഇ-പ്രൊക്വയർമെന്റ് സിസ്റ്റമായ ടെണ്ടേഴ്സ് കേരള വഴി ടെണ്ടറുകൾ ക്ഷണിക്കുന്നു. യോഗ്യരായ സ്ഥാപനങ്ങൾ 23/10/2019-നകം ടെണ്ടറുകൾ ടെണ്ടേഴ്സ് കേരള പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ക്വട്ടേഷൻ നോട്ടീസ്

ഇതോടൊപ്പം അടക്കം ചെയ്തിരിക്കുന്ന ക്വട്ടേഷൻ നോട്ടീസിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചുള്ള ടെലഫോൺ ഡയറക്ടറിയുടെ 1000 പകർപ്പുകൾ പ്രിന്റ് ചെയ്യുന്നതിന് യോഗ്യരായ പ്രിന്റീങ്ങ് പ്രസുകളിൽ നിന്നും മത്സരാതിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ 19/10/2019 വൈകിട്ട് 05:00 മണിക്ക് മുമ്പായി നന്ദാവനം എക്സൈസ് ആസ്ഥാനത്ത് എത്തിക്കേണ്ടതാണ്.
ക്വട്ടേഷന്‍ നോട്ടീസ്
ഓപ്പറേഷൻ വിശുദ്ധി

2019 ഓണക്കാലത്തോടനുബന്ധിച്ച് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അനധികൃത കടത്തും ഉപഭോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കി. ഓപ്പറേഷൻ വിശുദ്ധി എന്ന് പേരിട്ടിരുന്ന പ്രസ്തുത ഡ്രൈവ് 10/08/2019 തീയതി മുതൽ ആരംഭിച്ച് ഓണാഘോഷ കാലത്തിന്റെ അവസാനം 15/09/2019 വരെ പ്രവർത്തിച്ചിട്ടുള്ളതാണ്.
ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി എക്സൈസ് വകുപ്പ് 1687 അബ്കാരി കേസുകളും 836 എൻ.ഡി.പി.എസ്. കേസുകളും 8418 കോട്പ കേസുകളും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസ്തുത കേസുകളിൽ 2258 ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളതും 578 ലിറ്റർ ചാരായം, 28301 ലിറ്റർ കോട, 3529 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 19.4 ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യം, 189 ലിറ്റർ അരിഷ്ടം, 301 ലിറ്റർ ബിയർ, 1578 ലിറ്റർ കള്ള്, 1054 ലിറ്റർ വ്യാജമദ്യം, 51 ലിറ്റർ വൈൻ, 250 കിലോ കഞ്ചാവ്, 139 കഞ്ചാവ് ചെടികൾ, 8.8 ഗ്രാം ഹാഷിഷ്, 10 ഗ്രാം ബ്രൌൺ ഷുഗർ, 4.2 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എൽ.എസ്.ഡി., 279 മില്ലിഗ്രാം കൊക്കൈൻ, 1263 ടാബ്ലറ്റ്/ആംപ്യൂൾ, 11835 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുള്ളതും 178 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്. കോട്പ കേസുകളിൽ 16,83,600 രൂപ പിഴ ഈടാക്കിയിട്ടുള്ളതാണ്. 98,62,950 രൂപയുടെ കുഴൽ പണവും 6.82 കിലോ ചന്ദനവും പരിശോധനക്കിടയിൽ കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് കൺട്രോൾ റൂം

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് 2019-ന്റെ ഭാഗമായി എക്സൈസ് ആസ്ഥാനത്ത് ഒരു സംസ്ഥാന തല കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുള്ളതാണ്. വരുന്ന ഓണാഘോഷ കാലഘട്ടം കണക്കിലെടുത്ത് പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനും സംസ്ഥാനമൊട്ടാകെയുള്ള ഫീൽഡ് യൂണിറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും നീയന്ത്രിക്കുന്നതിനുമായി കൺട്രോൾ റൂം സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ☎ 0471-2322825, 94471 78000.