Category Archives: LatestNews
യുവാവിന് 10 വർഷം കഠിന തടവ്
കണ്ണൂരിൽ MDMA യുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസ്സുള്ള മുഹമ്മദ് ഹാരിഫിനെയാണ് വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 205 ഗ്രാം MDMA യുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ ടി രാഗേഷ് , പി എൽ ഷിബു എന്നിവർ കേസിന്റെ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ശ്രീ. വി കെ ജോർജ്ജ് ഹാജരായി.
24 വർഷത്തെ കഠിന തടവും പിഴയും
മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 24 വർഷത്തെ കഠിന തടവും പിഴയും. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയ പ്രതികൾക്കാണ് കോടതി മാതൃകാപരമായി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
2019 മെയ് മാസം 24 ന് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിൽ വച്ചാണ് 12 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലും, കഞ്ചാവും, മാരകായുധങ്ങളുമായി എത്തിയ പ്രതികളെ എക്സൈസ് പിടികൂടിയത്. എറണാകുളം സ്വദേശികളായ മനുവിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരാണ് കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്താൻ നോക്കിയത്.
പ്രതികളെ ഗൂഢാലോചന നടത്തിയതിനും മയക്കുമരുന്ന് കടത്തിയതിനുമായി, വിവിധ വകുപ്പുകളിൽ, 24 വർഷം വീതം കഠിനതടവിനും, 2,10,000 രൂപ വീതം പിഴയുമാണ് തിരുവനന്തപുരം രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതി ശിക്ഷിച്ചത്. സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് കടത്താൻ ഇറങ്ങുന്നവർക്ക് ഇത്തരം കടുത്ത ശിക്ഷകൾ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
യുവാവിന് 10 വർഷം കഠിന തടവ്
കൊല്ലത്ത് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വർഷം കഠിന തടവ്. കഴിഞ്ഞ വർഷം ജൂലൈ 20ന് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കാരിക്കുഴി സ്വദേശി അമൽ (25) പിടിയിലായത്. ഇയാളിൽ നിന്ന് 80 ഗ്രാം മെത്താംഫെറ്റാമിൻ ആണ് അന്ന് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ യഥാസമയം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, പ്രതി റിമാൻഡിലായിരുന്നു. ബഹുമാനപ്പെട്ട കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജി ശ്രീമതി. ബിന്ദു സുധാകരനാണ് വിധി പ്രഖ്യാപിച്ചത്. കേസ് കണ്ടെത്തി 17 മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിക്ക് അർഹമായ ശിക്ഷ നൽകാൻ സാധിച്ചത് പ്രശംസനീയമായ നേട്ടമാണ്.
10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂരിൽ മെത്താംഫെറ്റാമൈനുമായി പിടികൂടിയ പ്രതിക്ക് വടകര എൻഡിപിഎസ് കോടതി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2022 ഒക്‌ടോബർ 30ന് പിണറായി എക്‌സൈസ് റേഞ്ച് സംഘം മമ്പറം പൊയനാട് സ്വദേശി ഇസ്മയിലിനെ 156.744 ഗ്രാം മെതാംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി കാറിൽ മയിലുള്ളി മെട്ടയിൽ വെച്ച് പിടികൂടി.
വർണ്ണോത്സവം 2023
സ്കൂൾ വിദ്യാർത്ഥികൾക്കായി കനകക്കുന്ന് നിശാഗന്ധിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും പ്രോത്സാഹന സമ്മാനം ലഭിച്ചവർക്കും അഭിനന്ദനങ്ങൾ
കൊറിയർ വഴി മയക്കുമരുന്ന് വില്പ്പ ന യുവാവിന് 24 വർഷം കഠിന തടവ്
2022 മാർച്ച് മാസം 16 ന് 1.52 ഗ്രാം LSD,1.435 കി.ഗ്രാം ഹാഷിഷ് ഓയിൽ,2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നീ മയക്കു മരുന്നുകളുമായി കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഫാത്തിമ ഹൗസിൽ അബ്ദുള്‍ റഹിമാന്‍ മകന്‍ ഫസലു എന്നയാളെ ടിയാന്റെ വീട്ടിൽ വെച്ച് മയക്കുമരുന്ന് സഹിതം കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത് . ഉത്തരമേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെകര്‍ ആർ എൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം ടി കേസ്സിന്റെ അന്വേഷൻണം നടത്തുകയും പ്രതി റിമാണ്ടിലിരിക്കെത്തന്നെ കുറ്റ പത്രം സമര്‍പ്പിക്കുകയും ചെയ്തു.വിചാരണ പൂര്‍ത്തിയാക്കിയ വടകര NDPS സ്പെഷ്യൽ കോടതിയാണ് ഒന്നാം പ്രതി ഫസലുവിനെ 1.52 ഗ്രാം LSD കൈവശം വച്ചതിന് 13 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ,1.435 കി.ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ച് കുറ്റത്തിന് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും 2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നിവ കൈവശം വെച്ച് കുറ്റത്തിന് 6 മാസം വീതം തടവിനുമായി മൊത്തം 24 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി.
ഡി-അഡിക്ഷന്‍ സെന്ററുകള്‍
നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) ന്റെ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ആയതിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെയും രാജ്യവ്യാപകമായി 25.03.2020 മുതല്‍ നടപ്പാക്കുന്ന 21 ദിവസത്തെ ലോക്ക്-ഡൗണിന്റെയും ഭാഗമായി സംസ്ഥാനത്തെ വിവിധ കള്ള്/ വിദേശമദ്യ ലൈസന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ സാഹചര്യത്തില്‍, മദ്യത്തിന്റെ ലഭ്യത ഇല്ലാതാകുന്നതുമൂലം ആളുകള്‍ക്കുണ്ടാകാനിടയുള്ള ശാരീരിക/മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളില്‍, എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചുവടെ ചേര്‍ക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ല | വിലാസം | റുടെ (എക്സൈസ്) മൊബൈല്‍ നം. |
||
---|---|---|---|---|
തിരുവനന്തപുരം | ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര | |||
കൊല്ലം | രാമറാവൂ മെമ്മോറിയൽ ആശുപത്രി, നെടുങ്ങോലം | |||
പത്തനംതിട്ട | താലൂക്ക് ആശുപത്രി, റാന്നി | |||
ആലപ്പുഴ | ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍ | |||
കോട്ടയം | ടൗൺ ഗവൺമെന്റ് ആശുപത്രി, പാല | |||
ഇടുക്കി | ജില്ലാ ആശുപത്രി, ചെറുതോണി | |||
എറണാകുളം | താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ | |||
തൃശ്ശൂര്‍ | താലൂക്ക് ആശുപത്രി, ചാലക്കുടി | |||
പാലക്കാട് | ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ | |||
മലപ്പുറം | ഗവൺമെന്റ് ആശുപത്രി, നിലമ്പൂര്‍ | |||
കോഴിക്കോട് | ഗവൺമെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട് | |||
വയനാട് | ജനറല്‍ ആശുപത്രി, കൈനാട്ടി, കല്പറ്റ | |||
കണ്ണൂര്‍ | താലൂക്ക് ആശുപത്രി, പയ്യന്നൂര്‍ | |||
കാസര്‍കോട് | താലൂക്ക് ആശുപത്രി, നീലേശ്വരം |
ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത സാഹചര്യത്തിൽ കൗൺസലിങ്ങിന് വേണ്ടി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലുള്ള താഴെ പറയുന്ന വിമുക്തി കൗൺസിലിംഗ് സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്.
ഡോ. ലിഷ എസ്. | സൈക്കോളജിസ്റ്റ് | നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം | ||
വിനു വിജയന് | സോഷ്യോളജിസ്റ്റ് | നാലാം നില, എക്സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം | ||
ശരണ്യ | കൗണ്‍സിലര്‍ | താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം | ||
ഷിജോ ആന്റണി | കൗണ്‍സിലര്‍ | താഴത്തേ നില, എക്സൈസ് കോമ്പ്ലക്സ്, കച്ചേരിപ്പടി, എറണാകുളം | ||
സിയാ വി.കെ. | കൗണ്‍സിലര്‍ | സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം, ജയില്‍ റോഡ്, കോഴിക്കോട് | ||
ശരത്ത് എസ്. നായര്‍ | കൗണ്‍സിലര്‍ | സര്‍ക്കാര്‍ യു.പി. സ്കൂള്‍, ചിന്തവളപ്പ്, കസബ പോലീസ് സ്റ്റേഷന് സമീപം, ജയില്‍ റോഡ്, കോഴിക്കോട് |
എക്സൈസ് കലാ-കായിക മേള
17-ാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേള കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ വച്ച് 2019 നവംബർ 8, 9, 10 തീയതികളിലായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവറുകൾ മേള ഉത്ഘാടനം ചെയ്തു. അദ്ദേഹം കായിക മേളയുടെ പതാക ഉയർത്തുകയും മാർച്ച് പാസ്റ്റിൽ സലൂട്ട് സ്വീകരിക്കുകയും ചെയ്തു.
സമാപന സമ്മേളനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ അവറുകൾ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. 2019-ലെ കലാ-കായിക മേളയിൽ എറണാകുളം ഡിവിഷൻ ചാമ്പ്യന്‍മാരായി.
ലഹരി വിരുദ്ധ പ്രോഗ്രാം
ഈഗിൾ മീഡിയയും എക്സൈസ് വകുപ്പും ചേർന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ സംഘടിപ്പിക്കുന്ന 75-മത് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം എ.ഡി.ജി.പി.യും എക്സൈസ് കമ്മീഷണറുമായ ശ്രീ. എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ്. കൂടൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 07/09/2019 തീയതി നിർവ്വഹിച്ചു. ലഹരി വിരുദ്ധ സെമിനാറിനൊപ്പം പുനലൂർ പ്രണവ് ഹോസ്പിറ്റലിമായി സഹകരിച്ച് സൌജന്യ മെഡിക്കൽ ക്യാമ്പും നടത്തി.