യുവാവിന് 10 വർഷം കഠിന തടവ്

കണ്ണൂരിൽ MDMA യുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസ്സുള്ള മുഹമ്മദ് ഹാരിഫിനെയാണ് വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 205 ഗ്രാം MDMA യുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ ടി രാഗേഷ് , പി എൽ ഷിബു എന്നിവർ കേസിന്റെ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ശ്രീ. വി കെ ജോർജ്ജ് ഹാജരായി.

Skip to content