യുവാവിന് 10 വർഷം കഠിന തടവ്

കൊല്ലത്ത് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വർഷം കഠിന തടവ്. കഴിഞ്ഞ വർഷം ജൂലൈ 20ന് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കാരിക്കുഴി സ്വദേശി അമൽ (25) പിടിയിലായത്. ഇയാളിൽ നിന്ന് 80 ഗ്രാം മെത്താംഫെറ്റാമിൻ ആണ് അന്ന് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ യഥാസമയം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, പ്രതി റിമാൻഡിലായിരുന്നു. ബഹുമാനപ്പെട്ട കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജി ശ്രീമതി. ബിന്ദു സുധാകരനാണ് വിധി പ്രഖ്യാപിച്ചത്. കേസ് കണ്ടെത്തി 17 മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിക്ക് അർഹമായ ശിക്ഷ നൽകാൻ സാധിച്ചത് പ്രശംസനീയമായ നേട്ടമാണ്.

Skip to content