കൊറിയർ വഴി മയക്കുമരുന്ന് വില്പ്പ ന യുവാവിന് 24 വർഷം കഠിന തടവ്

2022 മാർച്ച് മാസം 16 ന് 1.52 ഗ്രാം LSD,1.435 കി.ഗ്രാം ഹാഷിഷ്  ഓയിൽ,2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നീ മയക്കു മരുന്നുകളുമായി കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഫാത്തിമ ഹൗസിൽ അബ്ദുള്‍ റഹിമാന്‍ മകന്‍ ഫസലു എന്നയാളെ ടിയാന്റെ വീട്ടിൽ വെച്ച് മയക്കുമരുന്ന് സഹിതം  കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും  അറസ്റ്റ് ചെയ്തത് .  ഉത്തരമേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെകര്‍  ആർ എൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം ടി കേസ്സിന്റെ അന്വേഷൻണം നടത്തുകയും പ്രതി റിമാണ്ടിലിരിക്കെത്തന്നെ  കുറ്റ പത്രം സമര്‍പ്പിക്കുകയും ചെയ്തു.വിചാരണ പൂര്‍ത്തിയാക്കിയ വടകര NDPS സ്പെഷ്യൽ കോടതിയാണ് ഒന്നാം പ്രതി ഫസലുവിനെ 1.52 ഗ്രാം LSD കൈവശം വച്ചതിന് 13 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ,1.435 കി.ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ച് കുറ്റത്തിന് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും 2.74 ഗ്രാം MDMA ,3.15 ഗ്രാം കൊക്കൈൻ എന്നിവ കൈവശം വെച്ച് കുറ്റത്തിന് 6 മാസം വീതം തടവിനുമായി മൊത്തം 24 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി.

Skip to content