ലൈസൻസ് പുതുക്കൽ
എക്സൈസ് വകുുപ്പ് നൽകിവരുന്ന വിവിധ ലൈസൻസുകൾ 2020-21 വർഷത്തേക്ക് പുതുക്കേണ്ടതാണ്. ചുവടെ ചേർക്കുന്ന ലൈസൻസുകൾക്ക് സർവ്വീസ് പ്ലസ് പോർട്ടൽ മുഖേന ഓൺലൈൻ സർവ്വീസ് ലഭ്യമാണ്. പ്രസ്തുത സർവ്വീസുകൾ ഓൺലൈൻ മുഖേന മാത്രമേ പുതുക്കുവാൻ പാടുള്ളൂ.
- ബാർ ലൈസൻസ് പുതുക്കൽ (FL 3)
- ബിയർ/വൈൻ പാർലർ ലൈസൻസ് പുതുക്കൽ (FL-11)
- ക്ലബ് ലൈസൻസ് പുതുക്കൽ (FL 4A)
- സ്പിരിച്വസ് തയ്യാരിപ്പുകളുടെ ചില്ലറ വില്‍പ്പനക്കുള്ള ലൈസൻസ് പുതുക്കൽ (SPVII) (ആയുഷ് SPVII ഒഴികേ)
- സ്പിരിച്വസ് തയ്യാരിപ്പുകളുടെ മൊത്ത വില്‍പ്പനക്കുള്ള ലൈസൻസ് പുതുക്കൽ (SPVI)
- നാർക്കോട്ടിക് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് പുതുക്കൽ (ND3)
മേൽപ്രകാരം ലൈസൻസുകളുടെ പുതുക്കൽ ഫീസ് ഓൺലൈനായി
സർവ്വീസ് പ്ലസ് പോർട്ടൽ മുഖേന മാത്രമേ അടയ്ക്കാന്‍ പാടുള്ളൂ. FL3, FL11, FL4A എന്നീ ലൈസൻസുകൾക്ക് ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അപേക്ഷ പരിശോധിച്ചതിന് ശേഷം മാത്രമാണ് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കേണ്ടത്. ആയതിനാൽ കാലതാമസം ഒഴിവാക്കുന്നതിന് താങ്കളുടെ Login-ൽ ഉള്ള View Status of Application മെനുവിലെ Track Application Status എന്ന ഇനത്തിൽ അപേക്ഷയുടെ സ്ഥിതി യഥാസമയം പരിശോധിച്ച് ആയതിനോപ്പം ലഭ്യമാക്കപ്പെടുന്ന Link വഴി സമയബന്ധിതമായി ഫീസ് അടയ്ക്കേണ്ടതാണ്.
ഫീസ് അടയ്ക്കുന്നതിന് മുമ്പ് അക്കൗണ്ടിൽ ആവശ്യമായ തുകയും ഓൺലൈൻ ഇടപാടുകൾക്കായുള്ള പരിധിയും ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്. നെറ്റ്ബാങ്കിങ്ങ് മുഖേന ഫീസ് അടക്കുന്നതിന് ഇ-ട്രഷറിയുമായി പങ്കാളിത്തമുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.