എക്സൈസ് കലാ-കായിക മേള

17-ാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേള കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ വച്ച് 2019 നവംബർ 8, 9, 10 തീയതികളിലായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവറുകൾ മേള ഉത്ഘാടനം ചെയ്തു. അദ്ദേഹം കായിക മേളയുടെ പതാക ഉയർത്തുകയും മാർച്ച് പാസ്റ്റിൽ സലൂട്ട് സ്വീകരിക്കുകയും ചെയ്തു.

സമാപന സമ്മേളനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ അവറുകൾ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. 2019-ലെ കലാ-കായിക മേളയിൽ എറണാകുളം ഡിവിഷൻ ചാമ്പ്യന്‍മാരായി.

Skip to content