ഓപ്പറേഷൻ വിശുദ്ധി
2019 ഓണക്കാലത്തോടനുബന്ധിച്ച് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അനധികൃത കടത്തും ഉപഭോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കി. ഓപ്പറേഷൻ വിശുദ്ധി എന്ന് പേരിട്ടിരുന്ന പ്രസ്തുത ഡ്രൈവ് 10/08/2019 തീയതി മുതൽ ആരംഭിച്ച് ഓണാഘോഷ കാലത്തിന്റെ അവസാനം 15/09/2019 വരെ പ്രവർത്തിച്ചിട്ടുള്ളതാണ്.
ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി എക്സൈസ് വകുപ്പ് 1687 അബ്കാരി കേസുകളും 836 എൻ.ഡി.പി.എസ്. കേസുകളും 8418 കോട്പ കേസുകളും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസ്തുത കേസുകളിൽ 2258 ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളതും 578 ലിറ്റർ ചാരായം, 28301 ലിറ്റർ കോട, 3529 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 19.4 ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യം, 189 ലിറ്റർ അരിഷ്ടം, 301 ലിറ്റർ ബിയർ, 1578 ലിറ്റർ കള്ള്, 1054 ലിറ്റർ വ്യാജമദ്യം, 51 ലിറ്റർ വൈൻ, 250 കിലോ കഞ്ചാവ്, 139 കഞ്ചാവ് ചെടികൾ, 8.8 ഗ്രാം ഹാഷിഷ്, 10 ഗ്രാം ബ്രൌൺ ഷുഗർ, 4.2 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എൽ.എസ്.ഡി., 279 മില്ലിഗ്രാം കൊക്കൈൻ, 1263 ടാബ്ലറ്റ്/ആംപ്യൂൾ, 11835 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുള്ളതും 178 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്. കോട്പ കേസുകളിൽ 16,83,600 രൂപ പിഴ ഈടാക്കിയിട്ടുള്ളതാണ്. 98,62,950 രൂപയുടെ കുഴൽ പണവും 6.82 കിലോ ചന്ദനവും പരിശോധനക്കിടയിൽ കണ്ടെടുത്തിട്ടുണ്ട്.