ലഹരി വിമുക്ത ജ്യോതി

അമരവിള എൽ.എം.എസ്. ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ജ്യോതി പ്രതീക്ഷയുടെ കൈമാറ്റം എന്ന ലഹരി വിമുക്ത ബോധവത്കരണ പരിപാടി എക്സൈസ് കമ്മീഷണർ ശ്രീ. അനന്തകൃഷ്ണൻ ഐ.പി.എസ്. ഉത്ഘാടനം ചെയ്തു. സമൂഹത്തെ കാർന്ന് തിന്നുന്ന മഹാ വിപത്തായി മദ്യവും ലഹരി വസ്തുക്കളും മാറിയ ഇന്നത്തെ സാഹചര്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ചും എക്സൈസ് കമ്മീഷണർ കുട്ടികളെ ഓർമപ്പെടുത്തി. മദ്യ വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ നാം പ്രതിജ്ഞാ ബദ്ധമാണെന്ന് അദേഹം പറഞ്ഞു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീ. കെ.പി. ദുര്യോധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജെ.എസ്. ഉഷാകുമാരി സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട കമ്മീഷണർ കുട്ടികൾക്ക്, ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ലഹരി വിമുക്ത ദീപശിഖ സ്കൗട്ട് & ഗൈഡ് ക്യാപ്റ്റൻമാർക്ക് കൈമാറുകയും ചെയ്തു. പരിപാടിയിൽ സംസ്ഥാന – ജില്ലാ മദ്യ വിരുദ്ധ സമിതി നേതാക്കൾ ബോധവത്കരണ പ്രഭാഷണങ്ങൾ നടത്തി. കൂടുതൽ ചിത്രങ്ങൾ>>