ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍

കണ്‍ട്രോള്‍ റൂം നം. 9447178000, 9061178000
കേരള സംസ്ഥാന എക്സൈസ് വകുപ്പ് മറ്റ് വകുപ്പുകള്‍ക്കൊപ്പം സംസ്ഥാനത്തെ ദുരന്ത ബാധിത മേഖലകളിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരുന്നു. എക്സൈസ് കമ്മീഷണര്‍ പ്രസ്തുത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും സാധ്യമായത്ര എക്സൈസ് ജീവനക്കാരെ ദുരന്ത ബാധിത മേഖലകളിലേക്ക് നിയോഗിക്കുകയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എക്സൈസ് ആസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് മേല്‍പ്രകാരം നമ്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണ്.