സ്പിരിറ്റ് കണ്ടെത്തി
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. റ്റി. അനികുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണറുടെ സംസ്ഥാനതല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 08/07/2019 രാവിലെ 09:00 മണിക്ക് ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സമീപം വച്ച് ഒരു ഇന്നോവ കാറിൽ കടത്തുകയായിരുന്ന 700 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. കൂടാതെ ടി വാഹനത്തിന് അകമ്പടിയായി സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ കാറും 4 ആളുകളും പിടിയിലായി.
35 ലിറ്റർ ഉള്ളളവുള്ള 20 കന്നാസുകളിലായി ഇന്നോവ കാറിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആലപ്പുഴ ഭാഗത്തെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകുന്നതിനായി കടത്തിക്കൊണ്ട് പോകുകയായിരുന്നു. കനകൻ എന്ന കനകരാജൻ (46 വയസ്), കുരുവി ബാലകൃഷ്ണൻ എന്ന ബാലകൃഷ്ണൻ (52 വയസ്), ദീപു (37 വയസ്), രാഹുൽ സുരേഷ് (26 വയസ്) എന്നിവരാണ് പിടിയിലായത്. കനകരാജനും ബാലകൃഷ്ണനും തമിഴ്നാട് കളിയിക്കാവിള സ്വദേശികളാണ്. രണ്ടാളുകളും നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്. കനകരാജൻ തിരുനെൽവേലിയിൽ നിന്നും കേരളത്തിൽ സ്പിരിറ്റ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സ്ക്വാഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, എ. പ്രദീപ്റാവു, കെ.വി. വിനോദ്, അസി. എക്സൈസ് ഇൻപെക്ടർമാരായ ടി.ആർ. മുകേഷ് കൂമാർ, മനോജ്, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാഥ്, സുരേഷ്ബാബു, രാജേഷ്, കൃഷ്ണപ്രസാദ് എന്നിവരുമുണ്ടായിരുന്നു.