അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര മയക്ക് മരുന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. എക്സൈസ് വകുപ്പും, ലഹരി വർജ്ജന മിഷൻ വിമുക്തിയും, തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്സ്.എസ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

യോഗത്തിൽ ബഹു. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബഹു. പെതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി. കെ. മധു, എൻ. എസ്സ്. എസ്സ്. പ്രോഗ്രം കോഡിനേറ്റർ ശ്രീ. ജേക്കബ് ജോൺ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും വിമുക്തി മിഷന്റെ ഷോർട്ട് ഫിലിം പ്രദർശനവും ഉണ്ടായിരുന്നു.

തദവസരത്തിൽ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള വിവിധ അവാർഡുകൾ വിതരണം ചെയ്തു.

കൂടുതൽ ചിത്രങ്ങൾ>>