ഡോക്ടറേറ്റ് നേടിയ എക്സൈസ് ജീവനക്കാരെ അഭിനന്ദിച്ചു

ഡോക്ടറേറ്റ് നേടിയ, എക്സൈസ് വകുപ്പിൽ ജോലി ചെയ്തു വരുന്ന ശ്രീമതി. രജിത റ്റി., ശ്രീമതി. ലിഷ എസ്. എന്നീ ജീവനക്കാരെ, 26/04/2019 തീയതി എക്സൈസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ്. അഭിനന്ദിച്ചു. ശ്രീമതി. രജിത റ്റി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും “തിരുവിതാംകൂറിലെ സ്ത്രീ സമൂഹവും സ്വാതന്ത്ര്യ സമരവും” (ചരിത്രം) എന്ന വിഷയത്തിലും ശ്രീമതി. ലിഷ എസ്. കോയമ്പത്തൂര്‍ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്സിറ്റീവ് സൈക്കോളജിയിലുമാണ് ഡോക്ടറേറ്റ് നേടിയത്.

Skip to content