വിമുക്തി മാരത്തോൺ

വിമുക്തി മിഷന്‍റെ ഭാഗമായി മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരായി കൊച്ചിയിൽ ഒരു ഹാഫ് മാരത്തൺ സംഘടിപ്പിച്ചു. കായികമായ ഉണർവിലൂടെ മയക്കുമരുന്നിന്റെ മായിക വലയത്തിൽ നിന്ന് രക്ഷനേടുവാനുള്ള ആത്മവിശ്വാസം സ്ഥാപിക്കുകയാണ് കേരള എക്സൈസ് വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.