വീക്ഷണം & ലക്ഷ്യം

ദർശനവും ദൗത്യവും

ഞങ്ങള്‍, എക്സൈസ് വകുപ്പ് സംസ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നുകളും ഉന്മൂലനം ചെയ്യുന്നതിനും മദ്യത്തിന്റെ ഉത്പാദനവും വിതരണവും നിയന്ത്രിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്.  അബ്കാരി, എന്‍.ഡി.പി.എസ്. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് ഞങ്ങള്‍ അചഞ്ചലമായി പ്രവര്‍ത്തിക്കുന്നു.  മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യഫലങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് വിമുക്തിയുടെ ഭാഗമായി വിവിധതരം ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു.

വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. കള്ള്, മദ്യം, ലഹരിയടങ്ങിയ ഔഷധങ്ങള്‍, ടോയ്ലറ്റ് തയ്യാറിപ്പുകള്‍ തുടങ്ങിയവയുടെ ഉത്പാദനം, വിതരണം, വില്‍പ്പന മുതലായവ നിയന്ത്രിക്കുകയും ആവശ്യമായ ലൈസന്‍സുകള്‍ നല്‍കുകയും ചെയ്യുക.
  2. സംസ്ഥാനത്തിന്റെ അബ്കാരി വരുമാനം സംരക്ഷിക്കുക.
  3. കള്ളിന്റെയും മദ്യത്തിന്റെയും ആല്‍ക്കഹോള്‍ അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും അനധികൃത ഉത്പാദനം കണ്ടെത്തുക.
  4. കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും ഉത്പാദനം/ കടത്ത്/ ഉപഭോഗം, ജീവന്‍രക്ഷാ മരുന്നുകളുടെയും ലഹരിയടങ്ങിയ ആംപ്യൂളുകള്‍/ ഗുളികകള്‍/ ഔഷധങ്ങള്‍ തുടങ്ങിയവയുടെയും അനധികൃത ഉത്പാദനം/കടത്ത്, കഞ്ചാവ് കൃഷി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുക.
  5. ദർശനവും ദൗത്യവും
Skip to content