ജീവനകാര്യം

അബ്കാരി (Bare Act)എന്‍.ഡി.പി.എസ്സ്.(Bare Act)കോട്പ(Bare Act)

വനിതാ ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള പരാതി പരിഹാര സെൽ – ഓഫീസർ

ആർ. ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, Ph: 6282343775

Help Document – MATERNITY LEAVE

Help Document – Traveling Allowance

Help Document – Leave

Help Document – Joining Time

SEEC – USER ANUAL

VEELS user Manual

എം.എസ്സ്.ടി.സി ഗൈഡ് ലൈന്‍സ്

എം.എസ്സ്.ടി.സി വീഡിയോ ലിങ്ക്

ഫ്ലീറ്റ് – യൂസര്‍ മാനുവല്‍

1077-ലെ ഒന്നാം അബ്കാരി നിയമം

കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ‍‍‍ നടപ്പാക്കുന്നതിനുള്ള പ്രധാന നിയമമാണ് 1077-ലെ ഒന്നാം അബ്കാരി നിയമം.  “അബ്കാരി” എന്ന വാക്ക് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉദ്പാദനം, വില്പന എന്നിവയിലുള്ള നികുതി എന്നർത്ഥമുള്ള പേർഷ്യൻ വാക്കിൽ നിന്നും ഉരിത്തിരിഞ്ഞതാണ്.  1950-ൽ കേരള സംസ്ഥാനം രൂപീകരിച്ചതിനോടൊപ്പം തന്നെ പ്രൊഹിബിഷൻ ആക്ടും നിലവിൽ വന്നിട്ടുള്ളതാണ്.  എന്നാൽ പ്രസ്തുത നിയമം ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാഷാത്കരിക്കാത്തതിനാൽ SRO No.104/67 നോട്ടിഫിക്കേഷൻ പ്രകാരം സര്‍ക്കാർ പ്രൊഹിബിഷൻ ആക്ട്, 1950-ലെ 1, 7, 11 വകുപ്പുകൾ ഒഴികേയുള്ളവയുടെ തുടർന്നുള്ള നടപ്പാക്കൽ 01/05/1967 തീയതി മുതൽ റദ്ദ് ചെയ്തിട്ടുള്ളതും അബ്കാരി ആക്ടിലെ നിയമ വ്യവസ്ഥകൾ പുനരുജ്ജീവിപ്പിച്ചിട്ടുള്ളതുമാണ്.

പ്രസ്തുത സമയം സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ഥ അബ്കാരി നിയമങ്ങൾ നിലവിലുണ്ടായിരുന്നു. അവ ട്രാവൻകൂർ അബ്കാരി ആക്ട് (തിരുവിതാംകൂറിന് വേണ്ടി), കൊച്ചിൻ അബ്കാരി ആക്ട് (കൊച്ചിക്ക് വേണ്ടി), മദ്രാസ് അബ്കാരി ആക്ട് (മലബാറിന് വേണ്ടി) എന്നിവയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം ബാധകമാകുന്ന ഒരു ഏകീകൃത നിയമത്തിന്റെ ആവശ്യകത ഉണ്ടായി.  ആയതിനാൽ കൊച്ചിന്‍ അബ്കാരി ആക്ട് ആവശ്യമായ ഭേദഗതികളോടെ 11/05/1697 മുതൽ സംസ്ഥാനത്താകമാനം ബാധകമാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. 1077 ലെ ഒന്നാം കൊച്ചിൻ അബ്കാരി ആക്ട് സംസ്ഥാനമാകമാനം ബാധകമാക്കിയപ്പോൾ ആയത് 1077 ലെ ഒന്നാം അബ്കാരി ആക്ട് എന്ന് പുനർനാമകരണം ചെയ്തു.

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ മുഖ്യ പ്രാധാന്യം ആയതിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് നൽകുന്നത്.  പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിലേക്ക്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുന്നതിനും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഇറക്കുമതി, കയറ്റുമതി, കടത്ത്, ഉത്പാദനം, വില്പ്പന, കൈവശംവയ്ക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഒരു നിയമമാണ് അബ്കാരി ആക്ട്.  നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 47–ന്റെ സാന്നിദ്ധ്യവും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിരോധനത്തിനുള്ള വ്യവസ്ഥകൾ സംസ്ഥാന പോളിസിയുടെ മാർഗനിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതും, മദ്യത്തിന്റെ അമിതമായ ഉപയോഗം ഒഴിവാക്കി സമൂഹത്തിൽ സൌഹാർദ്ധവും സമാധാനവും പുലർത്തുന്നത് വഴി പൊതുജന താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ കരുതലുകളാണ്.  ആയതിനനുസൃതമായി ഭരണഘടന ലക്ഷ്യം സാദ്ധ്യമാക്കുന്നതിനുള്ള ശക്തമായ നിയമമാണ് കേരളത്തിലെ അബ്കാരി ആക്ട്.

1996-ൽ ചാരായ നിരോധനം നടപ്പാക്കിയതിന്റെ ഭാഗമായി ടി നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണ്.  തൊണ്ടി സാധനങ്ങളുടെ വേഗത്തിലുള്ള തീർപ്പാക്കലിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തുകയും, കുറ്റകരമായ ഗൂഢാലോചനയും പൊതു ലക്ഷ്യത്തോടുകൂടിയുള്ള പ്രവർത്തിയും കൈക്കാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തത് സമൂഹത്തിന്റെ ആവശ്യങ്ങൾ സാദ്ധ്യമാക്കുന്നതിനുള്ള നിയമത്തിന്റെ സമയോചിതമായ ഇടപെടലിന്റെ ഏതാനം ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ഒരു നല്ല നിയമത്തിന്റെ വിജയം അതിന്റെ ശരിയായ നടത്തിപ്പിനുള്ള സംവിധാനത്തെ  ആശ്രയിച്ചിരിക്കുന്നു.  ആയതിനാൽ പ്രസ്തുത ലക്ഷ്യം പ്രാവർത്യമാക്കുന്നതിന് എക്സൈസ് വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും അധികാരങ്ങളും ഭരണഘടനാപരമായ മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച് അബ്കാരി ആക്ട് പ്രകാരം നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.

Offence and Punishment under Abkari Act, I of 1077

      

Powers, Duties and Responsibilities various Officers under the Abkari Act, I of 1077

Major Rules under the Abkari Act, I of 1077

Drug Law Enforcement – Field Officers’ Handbook

Guidelines for Law Enforcers for Effective Implementation of Tobacco Control Laws

Skip to content