Skip to content

VIMUKTHI

മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

ലക്ഷ്യം

സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.

അതിനുവേണ്ടി സ്കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ളബ്ബുകള്‍, എസ്.പി.സി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന -മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിന്‍റെ ദൂക്ഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ڇലഹരി വിമുക്ത കേരളംڈ  എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വിമുക്തി ബോധവല്‍ക്കരണ മിഷന്‍റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

സംഘാടനം

ബഹു.മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും, എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും തുടര്‍ന്ന് ബ്ളോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്‍റ് ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും, വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം

സാമൂഹിക -ക്രിയാത്മകമായ ചുവടുവയ്പുകള്‍, വിദ്യാഭ്യാസ സംസ്ഥാന തല പ്രവര്‍ത്തനങ്ങള്‍,  മദ്യം-മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ,  ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുളളത്.

District Managers of Vimukthi Mission

THIRUVANANTHAPURAM
K.R Ajay
Assistant Excise Commissioner
KOLLAM

Assistant Excise Commissioner
PATHANAMTHITTA
B. Jayachandran
Assistant Excise Commissioner
ALAPPUZHA
V.Robert
Assistant Excise Commissioner
KOTTAYAM
A.J. Shaji
Assistant Excise Commissioner
IDUKKI
S.Ashokakumar
Assistant Excise Commissioner
ERNAKULAM
C.R. Padmakumar
Assistant Excise Commissioner
THRISSUR
P.K. Sathish
Assistant Excise Commissioner
PALAKKAD
Prince Babu
Assistant Excise Commissioner
MALAPPURAM
K.P Mohanan
Assistant Excise Commissioner
KOZHIKODE
T.M. Sreenivasan
Assistant Excise Commissioner
WAYANAD
C. Shibu
Assistant Excise Commissioner
KANNUR
B. Chandran
Assistant Excise Commissioner
KASARGOD
T.K. Asharaf
Assistant Excise Commissioner

Vimukthi De-addiction Centers

Vimukthi Counseling Centers