അധികാരശ്രേണി

എക്സൈസ് വകുപ്പിന്റെ ഭരണനിര്‍വഹണം

കേരള എക്സൈസ് വകുപ്പിന്റെ സംസ്ഥാന മേധാവി എക്സൈസ് കമ്മീഷണറാണ്.  വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിവിധ പദവികള്‍ ചുവടെ ചേര്‍ക്കുന്നു.

  • എക്സൈസ് കമ്മീഷണര്‍
  • അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍
  • ജോയിന്റ് എക്സൈസ് കമ്മീഷണര്‍
  • ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍
  • അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍
  • എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
  • എക്സൈസ് ഇന്‍സ്പെക്ടര്‍
  • അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍
  • പ്രിവന്റീവ് ഓഫീസര്‍
  • സിവില്‍ എക്സൈസ് ഓഫീസര്‍

ഭരണ സൌകര്യാര്‍ത്ഥം ഓരോ ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാരുടെ കീഴില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകളായി വിഭജിച്ചിരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി ദക്ഷിണ മേഖല, എറണാകുളം ആസ്ഥാനമാക്കി മദ്ധ്യ മേഖല, കോഴിക്കോട് ആസ്ഥാനമാക്കി ഉത്തര മേഖല

ഓരോ റവന്യൂ ജില്ലകളുടെയും സമാന പരിധിയില്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ തലവനായി സംസ്ഥാനത്ത് 14 എക്സൈസ് ഡിവിഷനുകള്‍ രൂപീകരിച്ചിരിക്കുന്നു.  ഓരോ ഡിവിഷനുകളിലും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഓരോ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരെ നിയോഗിച്ചിരിക്കുന്നു.  ഓരോ ഡിവിഷനുകളെയും താലൂക്ക് പരിധി അടിസ്ഥാനത്തില്‍ ഒരു എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തില്‍ വിവിധ എക്സൈസ് സര്‍ക്കിളുകളായി വിഭജിച്ചിരിക്കുന്നു.  ഓരോ എക്സൈസ് സര്‍ക്കിളുകളിലും വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘടകമായ ഒന്നോ അതിലധികമോ എക്സൈസ് റേഞ്ചുകള്‍ ഒരു എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.  മേഖലാ ഭരണം, ആധുനീകരണം, ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, രഹസ്യാന്വേഷണ വിഭാഗം, ആഭ്യന്തര പരിശോധനാ വിഭാഗം, ബോധവത്കരണ വിഭാഗം, പരിശീലന വിഭാഗം തുടങ്ങിയ സവിശേഷ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഓരോ ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാരില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു.